രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അക്രമം വർധിക്കുന്നു: മൻമോഹൻ  സിങ്

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2018 09:52 PM  |  

Last Updated: 11th April 2018 09:52 PM  |   A+A-   |  

manmohansing

 

ന്യൂഡൽഹി: രാജ്യത്ത്​ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ഇത്തരം സംഭവങ്ങൾ പരിശോധിച്ചില്ലെങ്കിൽ അത്​ രാജ്യത്തി​​ന്റെ ജനാധിപത്യത്തിന്​ തന്നെ ഭീഷണിയാവുമെന്നും മൻമോഹൻ പറഞ്ഞു. പഞ്ചാബ്​ യൂനിവേഴ്​സിറ്റിയിലെ സെമിനാറിൽ സംസാരിക്കവെയാണ്​ ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​​.

ഇന്ത്യൻ ജനതയെ മതം, ജാതി, ഭാഷ, സംസ്​കാരം എന്നിവയുടെ പേരിൽ വേർതരിക്കാനുള്ള നീക്കമാണ്​ നടക്കുന്നത്. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്​. ഇന്ത്യയിൽ വ്യക്​തി സ്വാതന്ത്രത്തിനാണ്​ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മൻമോഹൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്കാണ്​ രാജ്യം ഇപ്പോൾ പ്രാധന്യം നൽകേണ്ടത്​. രാജ്യത്ത്​ വളർന്നു വരുന്ന അസമത്വം സാമ്പത്തിക വളർച്ചക്ക്​ ഭീഷണിയാണെന്നും മൻമോഹൻ പറഞ്ഞു.