2019ല്‍ മോദി പ്രധാനമന്ത്രിയാകില്ല; ബിജെപി ഭാവിയില്‍ നെഹ്രുവിന്റെ പാരമ്പര്യവും പറയും: അശോക് ഗെലാട്ട്

2019ല്‍ ബിജെപി നേതാവ് നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അശേക് ഗെലാട്ട് - ഭാവിയില്‍ നെഹ്രുവിന്റെ പാരമ്പര്യം ബിജെപി ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല
2019ല്‍ മോദി പ്രധാനമന്ത്രിയാകില്ല; ബിജെപി ഭാവിയില്‍ നെഹ്രുവിന്റെ പാരമ്പര്യവും പറയും: അശോക് ഗെലാട്ട്

ന്യൂഡല്‍ഹി: 2019ല്‍ ബിജെപി നേതാവ് നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അശേക് ഗെലാട്ട്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത്  പോലും കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും വിജയം നേടുമെന്നും ഗെലാട്ട് പറഞ്ഞു.

മഹാത്മഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും പാരമ്പര്യം ബിജെപി ഏറ്റെടുത്തതുപോലെ ഭാവിയില്‍ നെഹ്രുവിന്റെ പാരമ്പര്യം ബിജെപി ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസ് രാജ്യം ഭരിച്ച 45 വര്‍ഷം ബിജെപി ദളിതുകള്‍ക്കും ഗാന്ധിക്കും എതിരായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ഗാന്ധിയെയും പട്ടേലിനെയും കൊണ്ടുനടക്കുകയാണ്. ഗാന്ധിയെ പറ്റി വാചാലാരാവുന്ന ഇവര്‍ ആര്‍എസ്എസ് രൂപികരിച്ചിട്ട് നൂറ് വര്‍ഷം കഴിഞ്ഞിട്ടും എപ്പോഴെങ്കിലും ഉപവസിച്ചിട്ടുണ്ടോയെന്ന് അശോക് ഗെലാട്ട് പരിഹസിച്ചു. 

ജനാധിപത്യത്തെ തകര്‍ക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. ഭൂരിപക്ഷസമുദായത്തിന് വേണ്ടി എന്തുചെയ്യുക എന്നതാണ് മോദിയുടെ നയം. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യാനാണ് മോദി ശ്രമിക്കുന്നതെന്നും അശോക് ഗെലാട്ട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com