മോദി ഇന്ന് ചെന്നൈയില്‍; കരിങ്കൊടി പ്രതിഷേധവുമായി തമിഴകം

കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിലെത്തും
മോദി ഇന്ന് ചെന്നൈയില്‍; കരിങ്കൊടി പ്രതിഷേധവുമായി തമിഴകം

ചെന്നൈ: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിലെത്തും. ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനത്തിനായി എത്തുന്ന മോദിയെ കരിങ്കൊടി കാണിക്കും എന്നാണ് തമിഴ് സംഘടനകള്‍ പറയുന്നത്. 

മോദി പോകുന്ന വഴിയെല്ലാം കരിങ്കൊടി കാണിക്കാന്‍ അണികളോട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സംവിധായകന്‍ ഭാരതിരാജയുടെ നേതൃത്വത്തിലുള്ള തമിഴ് കലാസാംസ്‌കാരിക ക്ഷേമസമിതിയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

മോദിയുടെ സന്ദര്‍ശന ദിവസം ദുഃഖനാളായി ആചരിക്കാനാനാണ് ഡിഎംകെ തീരുമാനം. മോദി എത്തുന്ന സമയം കരിങ്കൊടിയേന്തി ചെന്നൈ വിമാനത്താവളം ഉപരോധിക്കുമെന്ന് ഭാരതിരാജ പറഞ്ഞു. 

മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി. നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. എക്‌സ്‌പോ നടക്കുന്ന തിരുവിടന്തൈയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com