രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവും തോന്നുന്നു: വി ടി ബല്‍റാം 

ജമ്മു കശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം എല്‍ എ. 
രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവും തോന്നുന്നു: വി ടി ബല്‍റാം 

കൊച്ചി:  ജമ്മു കശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വി ടി ബല്‍റാം എം എല്‍ എ. 


'മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവില്‍ അതിക്രൂരമായി കൊന്നുകളയപ്പെടാന്‍ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവുമാണ് തോന്നുന്നത്'- ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാര്‍ എന്ന ഭീകര സംഘടനയുടെ ശ്രമം - ബല്‍റാം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com