രാജ്യമാകെ തേങ്ങുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രി; ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം

ജമ്മുകശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന  സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം - ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് അഭിപ്രായം ശക്തം 
രാജ്യമാകെ തേങ്ങുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രി; ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം


ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന  സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം. രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ സംഭവത്തില്‍ വേദനയും പ്രതിഷേധവും അറിയിച്ച് രംഗത്തെത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് മന്ത്രി വികെ സിംഗ് മാത്രമാണ് രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. 

ഇത്തരം ചെകുത്താന്‍മാരെ എങ്ങനെ സംരക്ഷിക്കാനാകും. മനുഷ്യത്വം മരവിച്ച  കുറ്റകൃത്യമാണ് അരങ്ങേറിയത്. സംഭവത്തില്‍ പ്രതിള്‍ ശിക്ഷിക്കപ്പെടാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകരുതന്നും നിഷ്‌കളങ്കയായ എട്ടുവയസുകാരിയുടെ മരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സംഭവം ഹൃദയഭേദകമാണെന്നും പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും നീതി ലഭ്യമാക്കണമെന്നുമായിരുന്നു ക്രിക്കറ്റ് താരം വീരേന്ദര്‍ സവാഗിന്റെ പ്രതികരണം..

വ്യാജ ദേശീയ ബോധത്തിലും വ്യാജഹിന്ദുബോധത്തിലും ലജ്ജ തോന്നുന്നു. എന്റെ രാജ്യത്താണ് ഇത്രയും പൈശാചികമായ കുറ്റകൃത്യം നടന്നതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു സിനിമാ താരം സോനം കപൂറിന്റെ  പ്രതികരണം.

പ്രധാനമന്ത്രി ഉവപാസിച്ച് സമയം കളായാതെ രാജ്യത്ത് കുട്ടികളും സ്ത്രീകളും അക്രമിക്കപ്പെടുമ്പോള്‍ മൗനം വെടിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു. 

അതേസമയം, ആസിഫയെ കൊന്ന പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹിന്ദു എക്താ മഞ്ച് റാലിയില്‍ പങ്കെടുത്ത വനമന്ത്രി ചൗധരി ലാല്‍ സിംഗും വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നീക്കത്തെ 'കാട്ടു നീതി' എന്നാണ് ബി.ജെ.പി മന്ത്രിമാര്‍ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com