അസമിലെ ബലാത്സംഗം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് 

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്ന സംഭവത്തെ സമാനമായ മറ്റൊരു സംഭവവുമായി താരതമ്യം ചെയ്ത് ബിജെപി വക്താവിന്റെ വിവാദ പ്രസ്താവന
അസമിലെ ബലാത്സംഗം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല: വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് 

ന്യൂഡല്‍ഹി: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്ന സംഭവത്തെ സമാനമായ മറ്റൊരു സംഭവവുമായി താരതമ്യം ചെയ്ത് ബിജെപി വക്താവിന്റെ വിവാദ പ്രസ്താവന. കത്വയിലേതിന് സമാനമായി അസമില്‍ നടന്ന അതിദാരുണമായ കൊലപാതകം എന്തുകൊണ്ട് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന ബിജെപി വക്താവ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയാണ് വിവാദമായത്. 

അസമില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് അക്രമികള്‍ കൊല്ലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിലെ പ്രധാനിയായ സക്കീര്‍ ഹുസൈനും മറ്റു രണ്ടു പേരുമാണ് പ്രതികള്‍. ഇതിന് കത്വയിലേതിന് സമാനമായ വാര്‍ത്താ പ്രാധാന്യം നല്‍കിയില്ലെന്ന് മീനാക്ഷി ലേഖി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം കത്വ സംഭവത്തെ ബിജെപി അപലപിക്കുന്നതായും മീനാക്ഷി ലേഖി അറിയിച്ചു. 

നേരത്തെ കത്വ പീഡനത്തില്‍ താന്‍ ആഴത്തില്‍ വേദനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പ്രതികരിച്ചിരുന്നു.സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമാണ്. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി അനിവാര്യമാണ്. പോസ്‌കോ നിയമത്തില്‍ പൊളിച്ചെഴുത്ത് കൊണ്ടു വരണം.12 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്‌സോ നിയമം പൊളിച്ചെഴുതണമെന്നും മേനക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com