പോസ്കോ നിയമം പൊളിച്ചെഴുതണം ; കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കേ​ന്ദ്ര​മ​ന്ത്രി മേനക ഗാ​ന്ധി

12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴു​താ​ൻ ആ​ലോ​ചി​ക്കു​ന്നു
പോസ്കോ നിയമം പൊളിച്ചെഴുതണം ; കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കേ​ന്ദ്ര​മ​ന്ത്രി മേനക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി കൂട്ട ബലാൽസം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി മേനക ​ഗാന്ധി. കത്വ സംഭവം തന്നെ അ​ഗാധമായി വേദനിപ്പിക്കുന്നു. ഇതടക്കം രാജ്യത്ത് കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു. 

കുട്ടികൾക്കെതിരായ അതിക്രമം ചെറുക്കുന്നതിനുള്ള പോസ്കോ നിയമത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.  12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴു​താ​ൻ ഞാ​നും മ​ന്ത്രാ​ല​യ​വും ആ​ലോ​ചി​ക്കു​ന്നുവെന്ന് കേന്ദ്ര വ​നി​താ, ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി മേനകാ ഗാ​ന്ധി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

കത്വ സംഭവത്തെ പേരെടുത്ത് പറഞ്ഞപ്പോൾ, യുപിയിലെ ഉന്നാവോ പീഡനത്തെക്കുറിച്ച് വ്യക്തമായ പരാമർശം നടത്താൻ കേന്ദ്രമന്ത്രി തയ്യാറായില്ല. ക​ഴി​ഞ്ഞ ജ​നു​വ​രി 10നാ​ണ് കശ്മീരിൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെൺകുട്ടിയെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കിയ ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്തു​വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com