മോദി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2018 07:18 PM  |  

Last Updated: 13th April 2018 07:18 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഉന്നാവോ, കത്വ പീഡനകേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്?, എന്തുകൊണ്ട് ബലാത്സംഗക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ ആവശ്യപ്പെട്ടു.


 

TAGS
modi rahul