ഹരിയാനയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു 

രാ​ജ്യ​ത്ത് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണങ്ങ​ള്‍ തു​ട​രു​ന്നു.
ഹരിയാനയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു 

ച​ണ്ഡി​ഗ​ഡ്: രാ​ജ്യ​ത്ത് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണങ്ങ​ള്‍ തു​ട​രു​ന്നു. ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ പ്ര​തി​മ​യു​ടെ ത​ല​ത​ക​ർ​ത്തു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച‍​യും അം​ബാ​ല​യി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പ്ര​തി​മ​യു​ടെ ഒ​രു കൈ​യും ത​ല​യു​മാ​ണ് ത​ക​ർ​ത്ത​ത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ അംബേദ്ക്കറുടെ പ്രതിമ സംരക്ഷിക്കാനെന്നോണം പ്രതിമക്ക് ചുറ്റും ഇരുമ്പ്ച്ചട്ടക്കൂട് തീര്‍ത്തതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു.സദാര്‍ ക്വത്വ പൊലീസ് സ്റ്റേഷന് സമീപമാണ് അംബേദ്ക്കറുടെ പ്രതിമക്ക് ഇരുമ്പ് കവചം ഒരുക്കിയത്. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നാണ് പൊലീസ്  പറഞ്ഞത്.  സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഹോം ഗാര്‍ഡുകളെ പ്രതിമയ്ക്ക് സമീപം നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 24 മണിക്കൂറും മാറി മാറി സുരക്ഷ ഒരുക്കാനാണ് മൂന്ന് ഹോം ഗാര്‍ഡുകളെ നിയോഗിച്ചിട്ടുള്ളത്. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 വരെ പ്രതിമയ്ക്ക് സംരക്ഷണം നല്‍കാനാണ് പോലീസിന്റെ നീക്കം. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിതെന്ന് പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com