കത്വ സംഭവം; പിഡിപി ഉന്നതതല യോഗം ഇന്ന്, ബിജെപി എംഎല്‍എമാരും യോഗം ചേരും

പിഡിപി മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ പങ്കെടുക്കുന്ന യോഗം ചേരുന്നത് ഇന്ന് 11 മണിക്ക് ശ്രീനഗറില്‍ വെച്ചാണ്.  
കത്വ സംഭവം; പിഡിപി ഉന്നതതല യോഗം ഇന്ന്, ബിജെപി എംഎല്‍എമാരും യോഗം ചേരും

ശ്രീനഗര്‍: കത്വ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി വിളിച്ചു ചേര്‍ക്കുന്ന പിഡിപി ഉന്നതതല യോഗം ഇന്ന് ചേരും. പിഡിപി മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ പങ്കെടുക്കുന്ന യോഗം ചേരുന്നത് ഇന്ന് 11 മണിക്ക് ശ്രീനഗറില്‍ വെച്ചാണ്.  

ബിജെപി എംഎല്‍എമാരും ഇന്ന് യോഗം ചേരും. അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അമിത് ഷായുടെ നിര്‍ദേശ പ്രകാരം ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് സംസ്ഥാനത്തിയിട്ടുണ്ട്.

കത്വ- ഉന്നാവ സംഭവങ്ങളില്‍ ഇരകളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്നു വന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായത്. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞതോടെയാണ് ഉന്നാവ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയുടെ അറസ്റ്റ്. ഇതോടൊപ്പം കത്വ പീഡനക്കേസിലെ പ്രതികളെ അനുകൂലിച്ച രണ്ട് ബിജെപി എംപിമാരും രാജി വെച്ചു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആവശ്യപ്രകാരമാണ് ബിജെപി എംപിമാര്‍ രാജിവെച്ചതെന്നാണ് സൂചന. ഇതോടെ ബിജെപി- പിഡിപി കൂട്ടകെട്ടില്‍ വിള്ളല്‍ വീണിട്ടുണ്ട്. പ്രതിഷേധം മറികടക്കാന്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം പിഡിപി നേതാക്കളുടെ ആവശ്യം. ശ്രീനഗറില്‍ ചേരുന്ന ഉന്നത തല യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. ഇതിനിടെ കത്വ സംഭവത്തില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുടെ ട്വീറ്റുകളും ചര്‍ച്ചയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com