ഔദ്യോ​ഗിക രേഖകളിൽ 'ദളിത്' എന്നുപയോ​ഗിക്കരുത് ; സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വ​കു​പ്പു​ക​ൾ​ക്കും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകി 
ഔദ്യോ​ഗിക രേഖകളിൽ 'ദളിത്' എന്നുപയോ​ഗിക്കരുത് ; സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക ഇ​ട​പാ​ടു​ക​ളി​ൽ ‘ദ​ളി​ത്​’ എ​ന്ന പ​ദം പ്ര​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ കേ​ന്ദ്ര സർക്കാർ.കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വ​കു​പ്പു​ക​ൾ​ക്കും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകി. സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ, ദളിത് പ്രയോ​ഗം പാടില്ലെന്ന ജ​നു​വ​രി 15ലെ​ ​മ​ധ്യ​പ്ര​ദേ​ശ്​ ഹൈകോ​ട​തി ഉ​ത്ത​ര​വും പ​രാ​മ​ർ​ശി​ക്കു​ന്നുണ്ട്.

കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒൗ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​രെ ‘ദ​ളി​ത്​’ എ​ന്ന സം​ജ്​​ഞ ഉ​പ​യോ​ഗി​ച്ച്​ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മധ്യപ്രദേശ് കോടതി ഉ​ത്ത​ര​വ്. ദളി​ത്​ എ​ന്ന പ​ദം ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും 341ാം വ​കു​പ്പി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന പ​ട്ടി​ക​ജാ​തി പേ​രു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നും ഉ​ത്ത​ര​വ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേന്ദ്രസർക്കാർ ഉത്തരവിന് ആ​ധാ​ര​മാ​യി 1982 ഫെ​ബ്രു​വ​രി 10ന്​ ​ആ​ഭ്യ​ന്ത​​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​വും സാ​മൂ​ഹി​ക​നീ​തി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രെ അ​വ​രു​ൾ​പ്പെ​ടു​ന്ന ജാ​തി​യു​ടെ പേ​രി​ൽ മാ​ത്ര​മേ പ​രാ​മ​ർ​ശി​ക്കാ​വൂ​വെ​ന്നും ‘ഹ​രി​ജ​ൻ’ എ​ന്ന പ​ദ​മു​പ​യോ​ഗി​ച്ച്​ വി​ശേ​ഷി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും സം​സ്​​ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും നി​ഷ്​​ക​ർ​ഷിച്ചിട്ടുണ്ട്. ഇതിന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ദളിത് ​പ്രയോ​ഗ​വും ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com