കര്‍ണാടക തെരഞ്ഞടുപ്പ്: കോണ്‍ഗ്രസിന് പിന്നാലെ സീറ്റ് ലഭിക്കാത്തതില്‍ ബിജെപി നേതാക്കളും പ്രതിഷേധവുമായി തെരുവില്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ തെരുവിൽ തല്ലിയ കോൺ​ഗ്രസുകാർക്ക് പിന്നാലെ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധവുമായി ബിജെപി നേതാക്കളും
കര്‍ണാടക തെരഞ്ഞടുപ്പ്: കോണ്‍ഗ്രസിന് പിന്നാലെ സീറ്റ് ലഭിക്കാത്തതില്‍ ബിജെപി നേതാക്കളും പ്രതിഷേധവുമായി തെരുവില്‍


ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ തെരുവിൽ തല്ലിയ കോൺ​ഗ്രസുകാർക്ക് പിന്നാലെ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധവുമായി ബിജെപി സ്ഥാനാർത്ഥി മോഹികളും അനുയായികളും.  ബി.ജെ.പി നേതാവ് ശശില്‍ നമോഷിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വളരെക്കാലമായി പാർട്ടിയിൽ പ്രവർത്തിക്കുനന തനിക്ക സീറ്റ് ലഭിച്ചില്ലെന്നും ബിജെപി നേതാവ് പറയുന്നു.

ബിജെപിയുടെ രണ്ടാംഘട്ട പട്ടികയിൽ തന്റെ പേരും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടികയിൽ തന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായത്. എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും തനിക്ക് ഞെട്ടൽ ഉണ്ടായെന്നും ബിജെപി നേതാവ് വ്യക്തമാക്കി

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകത്തില്‍ പലയിടത്തും പ്രതിഷേധവും അക്രമവും അരങ്ങേറിയിരുന്നു. സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികളുടെ അനുയായികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടുന്നത്. പലയിടത്തും പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഓഫീസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് രവികുമാറിന് സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവര്‍ത്തകര്‍ മാണ്ഡ്യ ജില്ലയില്‍ പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു.

ചിക്കമംഗലൂര്‍, ബെംഗലൂരു, ബെല്ലാരി എന്നിവടങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഓഫീസുകളിലെ കസേരകള്‍ തകര്‍ക്കുകയും വാതിലുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിങ് എംഎല്‍എ അംബരീഷിനാണ് മാണ്ഡ്യയില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com