പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന് ; സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും, 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന് ; സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ന്യൂ​ഡ​ൽ​ഹി: കത്തുവ, ഉന്നാവോ പീഡനങ്ങൾ സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം അലയടിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനത്തിന്.  സ്വീഡൻ, ബ്രിട്ടൻ രാജ്യങ്ങളിലെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കുന്നത്. ര​ണ്ട് ദി​വ​സം സ്വീ​ഡ​നി​ലും മൂ​ന്നു ദി​വ​സം ബ്രി​ട്ട​നി​ലും മോ​ദി ചെ​ല​വ​ഴി​ക്കും. ഈവർഷത്തെ ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും, 18,19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത് സ​മ്മേ​ള​ന​ങ്ങ​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്വീഡനിലെത്തുന്നത്. 1988ൽ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയാണ് അവസാനമായി സ്റ്റോക് ഹോമിലെത്തിയത്. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്ക്കും. 17 ന് ലണ്ടനിലേക്ക് തിരിക്കുന്ന മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമായും കൂടിക്കാഴ്ച നടത്തും. 

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഈ ​മാ​സം 20ന് ​ജ​ർ​മ​ൻ ചാ​ൻ​സി​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലു​മാ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com