മക്കാ മസ്ജിദ്‌ സ്‌ഫോടനകേസ്: വിധി പറഞ്ഞതിന് പിന്നാലെ രാജിവച്ച് ജഡ്ജി

മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത് - രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി
മക്കാ മസ്ജിദ്‌ സ്‌ഫോടനകേസ്: വിധി പറഞ്ഞതിന് പിന്നാലെ രാജിവച്ച് ജഡ്ജി

ന്യൂഡല്‍ഹി:  മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്.10 ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി പറഞ്ഞു
 

ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. അസീമാനന്ദയടക്കം അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കി ഹൈദരാബാദിലെ എന്‍ഐഎ കോടതി വിധി പുറപ്പെടുവിച്ചത്. 

രാജ്യത്തെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒമ്പത് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് പ്രതികള്‍. 

കേസ് ആദ്യം അന്വേഷിച്ച ഹൈദരാബാദ് പൊലീസ് സംഭവത്തിന് പിന്നില്‍ ലഷ്‌കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നായിരുന്നു കണ്ടെത്തിയത്. പിന്നീട് കേസ് എന്‍ ഐ എ ഏറ്റെടുത്തതോടെയാണ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരസംഘടനകളാണെന്ന വിവരം പുറത്തുവന്നത്.

അജ്‌മേര്‍ ദര്‍ഗ സ്‌ഫോടനക്കേസിലും പ്രതിയായിരുന്ന അസീമാനന്ദയെ കോടതി വെറുതെ വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com