സിപിഎമ്മില്‍ ഭിന്നത രൂക്ഷം; പാര്‍ട്ടി തലപ്പത്ത് യോജിപ്പില്ലെന്ന് വിലയിരുത്തല്‍

പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് സിപിഎമ്മില്‍ വിമര്‍ശനം
സിപിഎമ്മില്‍ ഭിന്നത രൂക്ഷം; പാര്‍ട്ടി തലപ്പത്ത് യോജിപ്പില്ലെന്ന് വിലയിരുത്തല്‍

ഹൈദരാബാദ്: പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് സിപിഎമ്മില്‍ വിമര്‍ശനം. പാര്‍ട്ടി തലപ്പത്ത് യോജിപ്പില്ലാത്തതിനാല്‍ ബഹുജന സമരങ്ങള്‍ നടക്കുന്നില്ല. പ്രതിപക്ഷ ഐക്യനീക്കങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനാകാത്തത് ഈ ഭിന്നതകൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ സംഘടന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. 

കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്. ഈ വര്‍ഷങ്ങളില്‍ പാര്‍ട്ടി സെന്റിന്റെ പ്രവര്‍ത്തനം യോജിപ്പിലായിരുന്നില്ല. രാഷ്ട്രീയ അടവുനയത്തെക്കുറിച്ചും അത് നടപ്പാക്കുന്നത് സംഭവിച്ചും പോളിറ്റ് ബ്യൂറോയില്‍ ഉടലെടുത്ത ഭിന്നത പാര്‍ട്ടി സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. വര്‍ഗീയതയ്ക്ക് എതിരെ വിശാല വേദി രൂപീകരിക്കുന്നതിന് ഇത് തിരിച്ചടിയായി.

വര്‍ഗ ബഹുജന സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക, ഇടത് ജനാധിപത്യ മൂല്യവും മുന്നണിയും കെട്ടിപ്പടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭിന്നത കാരണം തടസ്സം നേരിട്ടുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളും  ഭിന്നത വളര്‍ത്താനുള്ള കാര്യത്തില്‍ തുല്യ കാരണക്കാരാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com