ഇപ്പോഴുള്ള നോട്ട് ക്ഷാമം താത്കാലികം; ആവശ്യത്തിലധികം പണമുണ്ടെന്ന് ജെയ്റ്റ്‌ലി

ചിലമേഖലകളില്‍ പണത്തിനുണ്ടായ അസാധാരമായ ആവശ്യമാണ് നോട്ടുക്ഷാമത്തിന് കാരണമെന്നും ജെയ്റ്റ്‌ലി
ഇപ്പോഴുള്ള നോട്ട് ക്ഷാമം താത്കാലികം; ആവശ്യത്തിലധികം പണമുണ്ടെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നോട്ടുക്ഷാമമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നിലവില്‍ വിപണിയിലും ബാങ്കുകളിലും ആവശ്യത്തില്‍ അധികം പണമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. ഇപ്പോഴത്തെ നോട്ടുക്ഷാമം താത്കാലികം മാത്രമാണെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.ചിലമേഖലകളില്‍ പണത്തിനുണ്ടായ അസാധാരമായ ആവശ്യമാണ് നോട്ടുക്ഷാമത്തിന് കാരണമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു

2000 രൂപയുടെ നോ്ട്ടുകള്‍ പൂഴ്ത്തിവെക്കുന്നതായും നോട്ടുക്ഷാമം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് വ്യക്തമാക്കിയിരുന്നു

ഇന്ന് രാവിലെ മുതലാണ് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പണത്തിന് ലഭ്യത കുറവുണ്ടന്നെ വാര്‍ത്തകള്‍ പുറത്തു വന്നത്. വീണ്ടും വിപണിയില്‍ നോട്ടുക്ഷാമം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവ ഇറക്കിയിരിക്കുന്നത്.ഇന്ന് രാവിലെ ധനമന്ത്രാലയ പ്രതിനിധികള്‍ ആര്‍ബിഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. രാജ്യത്തുണ്ടായ അസാധാരണ നോട്ടുക്ഷാമത്തിന്റെ കാരണം തേടിയാണ് യോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com