ഉത്തരേന്ത്യയില്‍ നോട്ട് ക്ഷാമം രൂക്ഷം ; എടിഎമ്മുകള്‍ മിക്കതും കാലി

ഉത്സവ സീസണില്‍ ജനങ്ങള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമെന്ന് ആര്‍ബിഐ 
ഉത്തരേന്ത്യയില്‍ നോട്ട് ക്ഷാമം രൂക്ഷം ; എടിഎമ്മുകള്‍ മിക്കതും കാലി

ന്യൂഡല്‍ഹി : നോട്ട് പരിഷ്‌കരണത്തിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും നോട്ട് ക്ഷാമം രൂക്ഷം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം നോട്ടുക്ഷാമം രൂക്ഷമാണ്. ഇവിടെ മിക്ക എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. തുറന്നുപ്രവര്‍ത്തിക്കുന്ന എടിഎമ്മുകളിലാകട്ടെ നീണ്ട നിരയാണ് കാണാനാകുന്നത്. 

പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നിന്ന് 500 ന്റെ അടക്കമുള്ള വലിയ തുകകള്‍ മാത്രമാണ് ഉള്ളതെന്നും ആക്ഷേപമുണ്ട്. നോട്ടുക്ഷാമം രൂക്ഷമായതോടെ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്ന തുക ചില്ലറയാക്കാനും കഴിയാക്ക സ്ഥിതിയാണെന്ന് ആളുകള്‍ പരാതിപ്പെടുന്നു. 

വിഷയം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, മൂന്നുദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി എസ്പി ശുക്ല പറഞ്ഞു. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടിയുടെ നോട്ടുകള്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. ചില സംസ്ഥാനങ്ങളില്‍ കൂടുതലായി എത്തിയപ്പോള്‍, മറ്റുസംസ്ഥാനങ്ങളില്‍ പണം എത്തുന്നതില്‍ കുറവുണ്ടായതാണ് പ്രശ്‌നത്തിന് കാരണം. കറന്‍സികള്‍ ക്ഷാമമുള്ള സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് അടക്കം ധനമന്ത്രാലയും ആര്‍ബിഐയും സമിതികള്‍ക്ക് രൂപം നല്‍കിയാതും കേന്ദ്രമന്ത്രി പറഞ്ഞു. 


ഉത്സവ സീസണില്‍ ജനങ്ങള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമെന്ന് ആര്‍ബിഐ വിശദീകരിച്ചു. കൂടുതല്‍ പണമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പണമെത്തിച്ച് പ്രശ്‌നം പരിഹരിക്കുമെന്നും ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com