കത്തുവ സംഭവം; പ്രതിഷേധം ആളിപടരുന്നു; ബിജെപി മന്ത്രിമാരെല്ലാം രാജിയിലേക്ക് 

കത്തുവ സംഭവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും കൂട്ടരാജിക്ക് ഒരുങ്ങുന്നതായി സൂചന.
കത്തുവ സംഭവം; പ്രതിഷേധം ആളിപടരുന്നു; ബിജെപി മന്ത്രിമാരെല്ലാം രാജിയിലേക്ക് 

ശ്രീനഗര്‍: കത്തുവ സംഭവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിലെ എല്ലാ ബി.ജെ.പി മന്ത്രിമാരും കൂട്ടരാജിക്ക് ഒരുങ്ങുന്നതായി സൂചന. സംഭവത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട സംസ്ഥാന ബിജെപി ഘടകത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. പുതുമുഖങ്ങളെ അവതരിപ്പിച്ച് മന്ത്രിസഭയെ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് നേതൃത്വത്തിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുളള പിന്തുണ ബിജെപി പിന്‍വലിക്കില്ലെന്നാണ് വിവരം. എന്നാല്‍ മെഹബൂബ മുഫ്തിയുടെ സമ്മര്‍ദ ഫലമായി ബിജെപി രാജിക്ക് വഴങ്ങുകയായിരുന്നുവെന്നും അറിയുന്നു.

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി ബിജെപി മന്ത്രിമാര്‍ രംഗത്തുവന്നത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ഇവര്‍ക്കെതിരെ ബിജെപി നടപടി എടുത്തില്ലായെങ്കില്‍ സഖ്യം ഒഴിയുന്നത് അടക്കമുളള കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്ന് പിഡിപി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ രാജി. 

ഇതിന് പിന്നാലെയാണ് ബിജെപി മന്ത്രിമാരെല്ലാം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്് പുറത്ത് വന്നിരിക്കുന്നത്.  എന്നാല്‍ മന്ത്രിമാര്‍ രാജിവച്ചാലും മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിക്കില്ലെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com