കെജ്രിവാളിനെതിരെ വീണ്ടും കേന്ദ്രം:  മന്ത്രിമാര്‍ക്ക് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി റദ്ദാക്കി

ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരുമായി കേന്ദ്രം വീണ്ടും കൊമ്പുകോര്‍ക്കുന്നു
കെജ്രിവാളിനെതിരെ വീണ്ടും കേന്ദ്രം:  മന്ത്രിമാര്‍ക്ക് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി റദ്ദാക്കി


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരുമായി കേന്ദ്രം വീണ്ടും കൊമ്പുകോര്‍ക്കുന്നു. മന്ത്രിമാര്‍ക്ക് ഒന്‍പത് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി കേന്ദ്രം റദ്ദാക്കി. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

നിയമമന്ത്രിയുടെ ഉപദേഷ്ടാവ് അമര്‍ദീപ് തിവാരി, ഉപമുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ അരുണോദ്യ പ്രകാശ്, അതിഷി മര്‍ലേന, ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ഛദ്ദ എന്നിവര്‍ അടക്കമുള്ളവരുടെ നിയമനമാണ് റദ്ദാക്കിയിട്ടുള്ളത്.ഡല്‍ഹി സര്‍ക്കാരിന്റെ നിയമനങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

നിയമനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന വാദം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിഷേധിച്ചു. ബലാത്സംഗവും നോട്ട് ക്ഷാമവും അടക്കമുള്ള വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി പ്രതിമാസം ഒരു രൂപ വേതനത്തില്‍ നിയമിച്ച അതിഷി മര്‍ലേന അടക്കമുള്ളവരെയാണ് പുറത്താക്കിയിട്ടുള്ളതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com