മോദിയുള്ളപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ബിജെപിക്ക് വാട്‌സ് ആപ്പും ട്വിറ്ററും വേണ്ട: പരിഹാസവുമായി ദിവ്യ സ്പന്ദന

നരേന്ദ്ര മോദിയുള്ളപ്പോള്‍ ബിജെപിക്ക് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്‌സആപ്പിന്റെയും ട്വിറ്ററിന്റെയും ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി
മോദിയുള്ളപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ബിജെപിക്ക് വാട്‌സ് ആപ്പും ട്വിറ്ററും വേണ്ട: പരിഹാസവുമായി ദിവ്യ സ്പന്ദന

ബെംഗളൂരു: നരേന്ദ്ര മോദിയുള്ളപ്പോള്‍ ബിജെപിക്ക് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വാട്‌സആപ്പിന്റെയും ട്വിറ്ററിന്റെയും ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഎന്‍യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവര്‍ക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ദിവ്യ പറഞ്ഞു. 

വ്യാജ വാര്‍ത്തകള്‍ വളരെ ഗൗരവമുള്ള പ്രശ്‌നമാണ്. മോദിയേയും ട്രംപിനേയും പോലെയുള്ളവരെ വ്യാജവാര്‍ത്തകള്‍ എങ്ങനെ അധികാരത്തിലെത്തിച്ചുവെന്ന് നമ്മള്‍ കണ്ടതാണ്. കര്‍ണാടകയില്‍ ബിജെപിയുടെ വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് എന്നും ദിവ്യ പറഞ്ഞു. 

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും അഹമ്മദ് പട്ടേലിനും എതിരെ മോദി നടത്തിയ വ്യാജ പ്രസ്ഥാവനകള്‍ നമ്മള്‍ കണ്ടതാണ്. വ്യാജ വാര്‍ത്താ പ്രചാരണങ്ങള്‍ക്ക് എത്രമാത്രം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് നമ്മള്‍ കണ്ടതാണ്. കര്‍ണാടകയിലും ഇത് നടന്നുകഴിഞ്ഞു,ദിവ്യ പറയുന്നു. 

കര്‍ണാടകയില്‍  നടപ്പാക്കിയ വികസനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അങ്ങനെയൊന്നും പറയാന്‍ ഇല്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com