'രാജ്യത്ത് നോട്ടുള്ളത് ബിജെപിയുടെ കയ്യില്‍ മാത്രം' : സീതാറാം യെച്ചൂരി

പെട്ടെന്നുള്ള നോട്ടുനിരോധനത്തിന്റെ വിലയാണ് രാജ്യം ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്
'രാജ്യത്ത് നോട്ടുള്ളത് ബിജെപിയുടെ കയ്യില്‍ മാത്രം' : സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : രാജ്യത്ത് ഇഷ്ടം പോലെ പണമുള്ളത് ബിജെപിയുടെ കൈവശം മാത്രമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായതിന് സമാനമായ തരത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടായിട്ടുള്ള നോട്ടുപ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2016 നവംബറില്‍ രാജ്യത്തെ എടിഎമ്മുകള്‍ കാലിയായിരുന്നു. സമാനമായ അവസ്ഥയാണ് ഇപ്പോഴും. രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പെട്ടെന്നുള്ള നോട്ടുനിരോധനത്തിന്റെ വിലയാണ് രാജ്യം ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. ഭരണപരമായ വീഴ്ച മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശതകോടീശ്വരന്മാരുടെ 2.7 ലക്ഷം കോടിയുടെ ബാങ്ക് വായ്പയാണ് എഴുതി തള്ളിയത്. തിരിച്ചുപിടിച്ചതാകട്ടെ വെറും 10.77 ശതമാനം മാത്രവും. 2014 ന് മുമ്പ് റിക്കവറി 40 ശതമാനമായിരുന്നു. ഇതുതന്നെ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com