വ്യോമയാനമന്ത്രിയെ പുറത്താക്കണം; എയര്‍ ഇന്ത്യ വില്‍പ്പന നീട്ടിവെയ്ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 

 വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു
വ്യോമയാനമന്ത്രിയെ പുറത്താക്കണം; എയര്‍ ഇന്ത്യ വില്‍പ്പന നീട്ടിവെയ്ക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി 


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെയ്ക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നിലവിലെ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്വിറ്ററില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ വിദേശികള്‍ക്ക് കൈമാറരുതെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. ഒരു ഇന്ത്യക്കാരന് അല്ലെങ്കില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ഇന്ത്യയുടെ നിയന്ത്രണം കൈമാറാന്‍ പാടുളളുവെന്നാണ് മോഹന്‍ ഭാഗവത് അര്‍ത്ഥമാക്കിയത്. അങ്ങനെ സംഭവിച്ചാലും ഇന്ത്യയുടെ ആകാശപരിധിയിലെ ഉടമസ്ഥവകാശവും നിയന്ത്രണവും കേന്ദ്രത്തിന് നഷ്ടപ്പെടുന്നതിലും മോഹന്‍ ഭാഗവത് ആശങ്ക രേഖപ്പെടുത്തി. 

ഇതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെ സ്വാഗതം ചെയ്ത് എയര്‍ ഇന്ത്യയുടെ വില്‍പ്പന വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെയ്ക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടത്.നഷ്ടത്തിലോടുന്ന എയര്‍ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com