ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം ; എല്ലാ മതേതര പാര്‍ട്ടികളെയും കൂടെ കൂട്ടണമെന്ന് യെച്ചൂരി

ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം ; എല്ലാ മതേതര പാര്‍ട്ടികളെയും കൂടെ കൂട്ടണമെന്ന് യെച്ചൂരി

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലാകാന്‍ സിപിഎമ്മിന് കഴിയും. ഇടതുപാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കണം


ഹൈദരാബാദ് :   എല്ലാ മതേതര പാര്‍ട്ടികളെയും കൂടെകൂട്ടി ബിജെപിയെ തോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സ്സാരിക്കുകയായിരുന്നു അദ്ദേഹം.  ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. ഇതിനുള്ള വഴി ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ യാതൊരു വിമര്‍ശനവും യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നയിച്ചില്ല. 

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ബദലാകാന്‍ സിപിഎമ്മിന് കഴിയും. ഇടതുപാര്‍ട്ടികള്‍ കരുത്താര്‍ജ്ജിക്കണം. മതേതര പാര്‍ട്ടികളുടെ സഹകരണവും ആവശ്യമാണ്. കത്തുവ, ഉന്നാവോ സംഭവങ്ങല്‍ രാജ്യത്തിന് നാണക്കേടാണ്. ബലാല്‍സംഗം പോലും ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. രാവിലെ കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗം മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നത്. 

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള  പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നൂറോളം ഭേദഗതികളാണ് വന്നിട്ടുള്ളത്. കരട് രാഷ്ട്രീയപ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കും. ബദല്‍ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിക്കും. 
 

ക​ര​ട് രാ​ഷ്​​ട്രീ​യ പ്ര​മേ​യം 19 -ാം തീയതി വ​രെ പാർട്ടി കോൺ​ഗ്രസ്  ച​ര്‍ച്ച ചെ​യ്യും. 20 നാ​ണ് രാ​ഷ്​​ട്രീ​യ സം​ഘ​ട​ന റി​പ്പോ​ര്‍ട്ട് അ​വ​ത​ര​ണം. സാ​മ്രാ​ജ്യ​ത്വ​ത്തി​ന് എ​തി​രാ​യ നി​ല​പാ​ട് അ​ര​ക്കി​ട്ട് ഉ​റ​പ്പി​ക്കു​ന്ന​തി​നൊ​പ്പം, ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള രാ​ഷ്​​ട്രീ​യ ത​ന്ത്ര​ങ്ങ​ള്‍ക്കും സ​മ്മേ​ള​നം രൂ​പം ന​ല്‍കും. ഒ​പ്പം 2015 ലെ ​കൊ​ല്‍ക്ക​ത്ത സം​ഘ​ട​നാ പ്ലീ​ന​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ടെ ന​ട​പ്പാ​ക്ക​ലും കോ​ണ്‍ഗ്ര​സ് വി​ല​യി​രു​ത്തും. 

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നും ബംഗാളിൽനിന്നുമാണ്. 175 വീതം. കോ​ണ്‍ഗ്ര​സ് സ​മാ​പി​ക്കു​ന്ന 22 ന് ​പു​തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യും കേ​ന്ദ്ര ക​മ്മി​റ്റി​യെ​യും പി.​ബി​യെ​യും തെ​ര​ഞ്ഞെ​ടു​ക്കും. അ​ന്ന് വൈ​കീ​ട്ട് സ​രൂ​ര്‍ ന​ഗ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ  സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യി​റ​ങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com