കരുത്തിന്റെ രഹസ്യം എന്താണ്? കഴിഞ്ഞ 20 വര്‍ഷമായി ദിവസേന 1-2 കിലോഗ്രാം കഴിക്കുന്നത് ഇതാണെന്ന് മോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2018 07:51 AM  |  

Last Updated: 19th April 2018 07:51 AM  |   A+A-   |  

modi_rally

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റാമിനയ്ക്ക് പിന്നിലുള്ള രഹസ്യം എന്താണ്? ലണ്ടന്‍ സന്ദര്‍ശനത്തിന് ഇടയില്‍ ടൗണ്‍ഹാള്‍ ഇവന്റില്‍ സംസാരിക്കവെ മോദിക്ക് നേരെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഇതാണ് ദിവസേന കഴിക്കുന്നത് എന്നായിരുന്നു മോദിയുടെ വാക്കുകള്‍. പക്ഷേ സദസിലുള്ളവര്‍ക്ക് കാര്യം പിടിക്കിട്ടിയില്ല.

ഉത്തരം പ്രധാനമന്ത്രി തന്നെ പറഞ്ഞു, ഗാലിയന്‍ എന്നായിരുന്നു ഹിന്ദിയില്‍ അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ദിവസേന 1-2 കിലോഗ്രാം വെച്ച് അധിക്ഷേപങ്ങള്‍ ഭക്ഷിക്കുകയാണ് താനെന്നായിരുന്നു മോദി പ്രസംഗത്തില്‍ പറഞ്ഞത്. ആരവത്തോടെ ജനക്കൂട്ടം മോദിയുടെ വാക്കുകളെ സ്വീകരിക്കുകയും ചെയ്തു. 

1946ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ആദ്യമായി യോഗം ചേര്‍ന്ന സെന്‍ട്രല്‍ ഹാള്‍ വെസ്റ്റ്മിനിസ്റ്ററിലായിരുന്നു മോദി രണ്ട് മണിക്കൂറോളം ചിലവഴിച്ചത്. സെന്‍സര്‍ ബോര്‍ഡ് മേധാവി പ്രസൂണ്‍ ജോഷി മോഡറേറ്ററായ ചര്‍ച്ചയില്‍ ഭാരത് കി ഭാത് സബ്‌കെ സാത്ത് എന്ന വിഷയത്തില്‍ സദസില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക പ്രധാനമന്ത്രി മറുപടി നല്‍കി. 

യുകെ പ്രധാനമന്ത്രി തെരേസ മെയുമായി ഉപയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷവും, ക്യൂന്‍ എലിസബത്ത്II മായി കൂടിക്കാഴ്ച നടത്തിയതിന് ശേഷവുമായിരുന്നു മോദി വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ എത്തിയത്.