ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രത്തിന് സുപ്രിം കോടതി അനുമതി

ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രത്തിന് സുപ്രിം കോടതി അനുമതി
ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രത്തിന് സുപ്രിം കോടതി അനുമതി

ന്യൂഡൽഹി: അ​ധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിമി​ന്റെ മുംബൈയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാറിന്​ സുപ്രീംകോടതി നിർദേശം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ദാവുദി​ന്റെ മാതാവ് അമിന ബി കസ്​കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹർ സുപ്രിം കോടതി തള്ളി. ജസ്​റ്റിസ്​ ആർകെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. 

കള്ളക്കടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ അനുസരിച്ച് 1988ൽ ദാവൂദിന്റെ സ്വത്തുക്കൾ അധികൃതർ മുദ്രവച്ചിരുന്നു. ഇതിനെതിരെ അമിനയും ഹസീനയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡൽഹി ഹൈകോടതി​യേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടർന്നാണ്​ കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്​. 

സ്വത്തുക്കൾ തങ്ങളുടേതാണെന്ന്​ ​തെളിയിക്കാൻ പലവട്ടം അവസരം നൽകിയിട്ടും ഹർജിക്കാർക്ക് അതിനായിട്ടില്ലെന്ന് സുപ്രിം കോടതി വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com