രണ്ടാം ക്ലാസ് വരെ ഹോംവര്‍ക്ക് വേണ്ട; മൂന്നാം ക്ലാസില്‍ മൂന്നു വിഷയം മതി; കര്‍ശനനിര്‍ദേശവുമായി എന്‍സിഇആര്‍ടി

രണ്ടാം ക്ലാസ് വരെയുള്ള  കുട്ടികള്‍ക്ക് ഹോംവര്‍ക്കുകള്‍ നല്‍കരുതെന്നും മൂന്നാം ക്ലാസുവരെ കുട്ടികളെ മൂന്ന് വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും എന്‍സിഇആര്‍ടി
രണ്ടാം ക്ലാസ് വരെ ഹോംവര്‍ക്ക് വേണ്ട; മൂന്നാം ക്ലാസില്‍ മൂന്നു വിഷയം മതി; കര്‍ശനനിര്‍ദേശവുമായി എന്‍സിഇആര്‍ടി

ചെന്നൈ: രണ്ടാം ക്ലാസ് വരെയുള്ള  കുട്ടികള്‍ക്ക് ഹോംവര്‍ക്കുകള്‍ നല്‍കരുതെന്നും മൂന്നാം ക്ലാസുവരെ കുട്ടികളെ മൂന്ന് വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും എന്‍സിഇആര്‍ടി. രാജ്യത്തെ 18,000ത്തോളം വരുന്ന സിബിഎസ്ഇ സ്‌കൂളുകള്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും എന്‍സിഇആര്‍ടി ആവശ്യപ്പെട്ടു. സിബിഎസ്ഇ സ്‌കൂളികള്‍ എന്‍സിഇആര്‍ടി നല്‍കുന്ന സിലബസ് അടിസ്ഥാനപ്പെടുത്തി പഠിപ്പിക്കണമെന്നും കുട്ടികള്‍ക്ക് അമിതഭാരം നല്‍കരുതെന്നും ചൂണ്ടികാട്ടി അഭിഭാഷകനായ എം പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജ്ജിക്ക് മറുപടിയായി മദ്രാസ്‌ ഹൈകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് എന്‍സിഇആര്‍ടിയുടെ ഈ പ്രഖ്യാപനം.

സ്‌കൂളുകളില്‍ കുട്ടികളെ എലഗന്റ് അമേസിംഗ് തുടങ്ങിയ രീതികളില്‍ വേര്‍തിരിക്കുന്ന പതിവ് കുട്ടികള്‍ക്കിടയില്‍ വിവേചനം വളര്‍ത്താന്‍ കാരണമാകുമെന്നും ഇത്തരം രീതികള്‍ അവസാനിപ്പിക്കണമെന്നും എന്‍സിഇആര്‍ടി ആവശ്യപ്പെട്ടു. കുട്ടികളുടെ മാതാപിതാക്കളും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. തങ്ങളുടെ കുട്ടികള്‍ ഇങ്ങനെയുള്ള വിവേചനങ്ങള്‍ അതിജീവിക്കാന്‍ പഠിക്കും എന്ന് പറയുന്നതിന് പകരം കഴിവുകളെയും കഴിവുകേടുകളെയും ചൂണ്ടികാട്ടിയുള്ള ഇത്തരം വിവേചനങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും എന്‍സിഇആര്‍ടി പറയുന്നു.

എന്‍സിഇആര്‍ടി  സിലബസ് പ്രകാരം സിബിഎസ്ഇ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇംഗ്ലീഷ്, കണക്ക്, മാതൃഭാഷ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ്. എന്നാല്‍ സിബിഎസ്ഇ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് എട്ട് വിഷയങ്ങളോളം പഠിക്കേണ്ടിവരുന്നു എന്ന് ചൂണ്ടികാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com