സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2018 12:30 PM  |  

Last Updated: 20th April 2018 08:04 PM  |   A+A-   |  

 

ന്യൂഡല്‍ഹി :  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷ നേതാക്കല്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിനാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ളം സംഘമാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തെ ഏഴു പാര്‍ട്ടികള്‍ നോട്ടീസില്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. 

നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നെങ്കിലും, ചെറുപാര്‍ട്ടികള്‍ പിന്മാറിയതോടെ നിലയ്ക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതിയുടെ ഇന്നലത്തെ വിധിയോടെ ഇംപീച്ച്‌മെന്റ് നീക്കത്തിന് വീണ്ടും ജീവന്‍ വെച്ചു.

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എം.പിമാരുടെ  ഒപ്പുശേഖരണം നടത്തിയതും ഗുലാം നബി ആസാദായിരുന്നു. ഇംപീച്ച്മെന്‍റിനെ അനുകൂലിക്കുന്ന പ്രസ്താവനയിൽ ഏകദേശം 60‍ഓളം എം.പിമാർ ഒപ്പിട്ടിട്ടുണ്ട്. 1968ലെ ജഡ്ജസ് എൻക്വയറി ആക്ട് അനുസരിച്ച് ലോക്സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയിൽ ഒപ്പിട്ടാൽ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ.