റായ്ബറേലിയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും ബിജെപിയില്‍  എത്തിക്കുമെന്ന് പാര്‍ട്ടി വിട്ട നേതാവ് 

 പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്ത് ബിജെപിയെ എതിര്‍ക്കാന്‍ കോപ്പുകൂട്ടുന്ന കോണ്‍ഗ്രസിന് സ്വന്തം മണ്ഡലത്തില്‍ തിരിച്ചടി.
റായ്ബറേലിയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും ബിജെപിയില്‍  എത്തിക്കുമെന്ന് പാര്‍ട്ടി വിട്ട നേതാവ് 

ലക്‌നൗ:  പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുത്ത് ബിജെപിയെ എതിര്‍ക്കാന്‍ കോപ്പുകൂട്ടുന്ന കോണ്‍ഗ്രസിന് സ്വന്തം മണ്ഡലത്തില്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തന്റെ ഒപ്പം ബിജെപിയില്‍ എത്തിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് അവകാശം വാദം ഉന്നയിച്ചു. ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട മുന്‍ എംഎല്‍സി ദിനേഷ് സിങ് ഇന്ന് ബിജെപിയില്‍ ചേരും. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശന ചടങ്ങ്. അദ്ദേഹത്തൊടൊപ്പം മണ്ഡലത്തിലെ മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്നാണ് ദിനേഷ് സിങിന്റെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
ഗാന്ധി കുടുംബവുമായി ദീര്‍ഘകാല അടുപ്പമുണ്ടായിരുന്ന ദിനേഷ് സിങ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ നിരാശ പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. അമേഠിയിലും റായ്ബറേലിയിലും വികസനം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ദിനേഷ് സിങ്  ആരോപിച്ചു. 

കോണ്‍ഗ്രസ് പൊതുമേഖ കമ്പനിയായി മാറിയെന്ന് കുറ്റപ്പെടുത്തിയ മുന്‍ എംഎല്‍സി , ഗാന്ധി കുടുംബത്തിന് മാത്രമാണ് ടിക്കറ്റ് നല്‍കുന്നതെന്നും ആരോപിച്ചു. ബിജെപിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രധാനമന്ത്രിയായ വാജ്‌പേയ് പ്രതിനിധാനം ചെയ്ത ലക്‌നൗ മണ്ഡലത്തില്‍ നിന്നും മറ്റു ബിജെപി പ്രതിനിധികളും എംപിമാരാകുന്ന സാഹചര്യം സൃഷ്ടിച്ചു. ഇത് ബിജെപിയിലെ ജനാധിപത്യസംവിധാനത്തെയാണ് കാണിക്കുന്നതെന്നും ദിനേഷ് സിങ് വ്യക്തമാക്കി. 

ദിനേഷ് സിങിന്റെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പാര്‍ട്ടി പ്രവേശന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുളള പ്രമുഖ ബിജെപി നേതാക്കളും സന്നിഹിതരാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com