കര്‍ണാടക പിടിക്കാന്‍ യോഗിയെ ഇറക്കി ബിജെപി;  35 റാലികളില്‍ പങ്കെടുക്കും

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി പ്രചാരണരംഗം കൊഴുപ്പിക്കാന്‍ ബിജെപി നീക്കം
കര്‍ണാടക പിടിക്കാന്‍ യോഗിയെ ഇറക്കി ബിജെപി;  35 റാലികളില്‍ പങ്കെടുക്കും

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തി പ്രചാരണരംഗം കൊഴുപ്പിക്കാന്‍ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി 35 ഓളം റാലികളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കും. 

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളുമായുളള യോഗി ആദിത്യനാഥിന്റെ സമുദായത്തിനുളള പരമ്പരാഗത ബന്ധം പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് ബിജെപി. ഇതിലുടെ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശുപാര്‍ശയിന്മേലുളള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേട്ടത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും ബിജെപി കരുതുന്നു. ഇതിന് പുറമേ ജാതി വിരുദ്ധ പ്രസ്ഥാനത്തിലുടെ യോഗി ആദിത്യനാഥിന് ലഭിച്ച സ്വീകാര്യത കര്‍ണാടക തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ബിജെപി ഉറച്ചുവിശ്വസിക്കുന്നു.

മെയ് മൂന്നു മുതലാണ് സംസ്ഥാനത്തെ ബിജെപിയുടെ വിവിധ റാലികളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കുക. ലിംഗായത്തുകള്‍ക്ക് പുറമേ, ദളിത് വോട്ടുകളും സമാഹരിക്കാന്‍ യോഗിയുടെ സാന്നിധ്യം ഉപകരിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ഇതിനിടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയായി നിയോഗിച്ചു. വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യുടെ മകന് എതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി അവസാന നിമിഷം വരെ കേട്ട പേര് വിജയേന്ദ്രയുടെതാണ്. എന്നാല്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും അദ്ദേഹത്തെ മാറ്റിയത് അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യെദ്യൂരപ്പയെ വരെ നിശിതമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com