മുസാഫര്‍നഗര്‍ കലാപത്തിന് തിരികൊളുത്തിയ സാധ്വി പ്രാച്ചിയുടെ വിദ്വേഷ പ്രസംഗ കേസും ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു 

മുസാഫര്‍നഗര്‍ കലാപത്തിന് തിരികൊളുത്തിയ സാധ്വി പ്രാച്ചിയുടെ വിദ്വേഷ പ്രസംഗ കേസും ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു 

13 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കുന്നതിന്റെ കൂട്ടത്തിലാണ് മൂന്ന് ബിജെപി എംഎല്‍എമാരുടേയും രണ്ട് എംപിമാരുടേയും കേസുകള്‍ പിന്‍ലിക്കുന്നത്


ലഖ്‌നൗ: മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്ന കേസുകളില്‍ തീവ്ര ഹിന്ദുത്വ നേതാവ് സാധ്വി പ്രാചിയ്ക്കും മറ്റ് ബിജെപി ജനപ്രതിനിധികള്‍ക്കും എതിരെയുള്ള വിദ്വേഷ പ്രസംഗ കേസുകളും. 

13 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 131 കേസുകള്‍ പിന്‍വലിക്കുന്നതിന്റെ കൂട്ടത്തിലാണ് മൂന്ന് ബിജെപി എംഎല്‍എമാരുടേയും രണ്ട് എംപിമാരുടേയും കേസുകള്‍ പിന്‍ലിക്കുന്നത്.  സാധ്വി പ്രാചിയുടെ കേസിന് പുറമേ, ബിജെപി എംപിമാരായ കുന്‍വര്‍ ഭാരതേന്ദ്ര സിങ്, സഞ്ജീവ് ബല്യന്‍, എംഎല്‍എമാരായ ഉമേഷ് മാലിക്,സംഗീത് സോം,സുരേഷ് റാണ എന്നിവര്‍ക്കെതിരെയുള്ള കേസുകളാണ്  പിന്‍വലിക്കുന്നത്. 

സഞ്ജീവ് ബല്യന്‍ 2017 സെപ്റ്റംബര്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു. സുരേഷ് റാണ് നിലവില്‍ ഉത്തര്‍പ്രദേശ് മന്ത്രിയാണ്. ഉമേഷ് മാലിക് ഉത്തര്‍പ്രദേശിലെ ബുധാനയിലേയും സംഗീത് സോം സരധാനയില്‍ നിന്നുള്ള എംഎല്‍യുമാണ്. 

2013ല്‍ മുസാഫര്‍ നഗറില്‍ രണ്ട് തവണായി നടന്ന മഹാപഞ്ചായത്തുകളില്‍ പങ്കെടുത്തുകൊണ്ട് ഇവര്‍ നടത്തിയ വര്‍ഗീയ പ്രസംഗങ്ങളാണ് മുസാഫര്‍നഗര്‍ കലാപത്തിന് തിരികൊളുത്തിയത്. 2013 ആഗസ്റ്റ് 31നും സെപ്റ്റംബര്‍ 7നുമാണ് മഹാപഞ്ചായത്തുകള്‍ നടന്നത്. സെപ്റ്റംബര്‍ ഏഴിലെ മഹാപഞ്ചായത്തിന് ശേഷം മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. 

ജനുവരി 17ന് കേസുകളിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് നിയമകാര്യ മന്ത്രാലയം മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതുതാല്‍പര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മജിസ്‌ട്രേറ്റ് മറുപടിയൊന്നും നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com