പൊലീസ് റിക്രൂട്ട്‌മെന്റിനിടെ പട്ടികജാതി -വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ ജാതി തിരിച്ച് നെഞ്ചിലെഴുതി; വിചിത്രവാദവുമായി പൊലിസ്

പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത് - സംവരണം ലഭിക്കുന്നവര്‍ ഇടകലരാതിരിക്കാനാണെന്ന് അധികൃതരുടെ വാദം 
പൊലീസ് റിക്രൂട്ട്‌മെന്റിനിടെ പട്ടികജാതി -വര്‍ഗ ഉദ്യോഗാര്‍ത്ഥികളുടെ ജാതി തിരിച്ച് നെഞ്ചിലെഴുതി; വിചിത്രവാദവുമായി പൊലിസ്


ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലിസ് റിക്രൂട്ട്‌മെന്റില്‍ ജാതിവിവേചനം. ജോലിയുടെ ഭാഗമായി ശാരീരിര ക്ഷമത പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതിതിരിച്ച് മുദ്രകുത്തിയാണ് അധികൃതരുടെ വിവേചനം. പട്ടികജാതി-പട്ടികവര്‍ഗ, ഒബിസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ നെഞ്ചിലാണ് ജാതിമുദ്ര എഴുതിചേര്‍ത്തത്. മെഡിക്കല്‍ പരിശോധനയ്ക്കിടയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്തരം നടപടിയുണ്ടായത്. 

ജാതി എഴുതിചേര്‍ത്ത ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങില്‍ വൈറലായി. പട്ടികജാതിക്കാര്‍ രാജ്യത്ത് നേരിടുന്ന വിവേചനത്തിനെതിരെ ഒക്ടോബര്‍ രണ്ടിന് ഭാരതബന്ദ് നടത്തിയിട്ടും ഇവര്‍ക്കെതിരെയുള്ള വിവേചനം തുടരുന്നുവെന്നതാണ് ചിത്രം വ്യക്തമാക്കുന്നത്. ഇന്‍ഡോറിന് 60 കിലോമീറ്റര്‍ അകലെ ദാര്‍ ജില്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മെഡിക്കല്‍ പരിശോധന.

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയരത്തിലും നെഞ്ചളവിലും സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരം നടപടിയുണ്ടായെതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവം വിവാദമായതിന് എസ്പി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജാതി അടയാളപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നതിന് വേണ്ടിയും ഇടകലരാതിരിക്കാന്‍ വേണ്ടിയുമാണ് ഇത് ചെയ്തത്. എന്നാല്‍ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി-വര്‍ഗ നിയമപ്രകാരം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com