മുത്തലാഖില്‍ നിന്നും രക്ഷനേടാന്‍ മുസ്ലീം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ കല്യാണം കഴിക്കണം: വിവാദ പരാമര്‍ശവുമായി സ്വാധി പ്രാചി 

നിക്കാഹ് ഹലാല, മുത്തലാഖ് എന്നിവയില്‍ നിന്നും മോചിതരാകാന്‍ മുസ്ലീം സ്ത്രീകള്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് നേതാവ് സ്വാധി പ്രാചി
മുത്തലാഖില്‍ നിന്നും രക്ഷനേടാന്‍ മുസ്ലീം സ്ത്രീകള്‍ ഹിന്ദു യുവാക്കളെ കല്യാണം കഴിക്കണം: വിവാദ പരാമര്‍ശവുമായി സ്വാധി പ്രാചി 

ആഗ്ര:  ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിവാദപരാമര്‍ശവുമായി വിശ്വ ഹിന്ദുപരിഷത്ത് നേതാവ് സ്വാധി പ്രാചി രംഗത്ത്. നിക്കാഹ് ഹലാല, മുത്തലാഖ് എന്നിവയില്‍ നിന്നും മോചിതരാകാന്‍ മുസ്ലീം സ്ത്രീകള്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് നേതാവ് സ്വാധി പ്രാചി ആവശ്യപ്പെട്ടു. ഇതിനായി മുസ്ലീം പെണ്‍കുട്ടികള്‍ മതം മാറി ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ തയ്യാറാകണം.  ഇസ്ലാം അപകടകരമായ മതമാണ് എന്ന് പറഞ്ഞ സ്വാധി പ്രാചി ഇത് ജീവിതം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും ആരോപിച്ചു.

മഥുരയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സ്വാധി പ്രാചി വിവാദ പരാമര്‍ശം നടത്തിയത്. നിക്കാഹ് ഹലാല എന്ന ആചാരം പിന്തുടരാന്‍ നിര്‍ദേശിക്കുന്ന മതപണ്ഡിതരുടെ മുഖത്തടിയ്ക്കാന്‍ മുത്തലാഖിന് ഇരകളായ സ്ത്രീകള്‍ തയ്യാറാവണം. എന്നിട്ട് മതം മാറി ഹിന്ദുമതം സ്വീകരിക്കണമെന്നും സ്വാധി പ്രാചി ആവശ്യപ്പെട്ടു.

സമൂഹത്തിന് വിഘാതം സൃഷ്ടിക്കുന്ന വ്യാജ ഫത്വകള്‍ പുറപ്പെടുവിക്കുന്ന മതപണ്ഡിതന്മാരെ ശിക്ഷിക്കണം. പുരുഷന്മാരുടെ ഉപദ്രവം മൂലം ഇതിനോടകം തന്നെ ദുരിതം അനുഭവിച്ച മുസ്ലീം സ്ത്രീകള്‍ക്ക് ഇത്തരം ഫത്‌വകള്‍ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും സ്വാധി പ്രാചി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com