മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സാമൂഹിക മാധ്യമ പ്രൊഫസർ ഫിലിപ്പ്.എൻ.ഹൊവാർഡാണ് മുന്നറിയിപ്പ് നൽകിയത്
മാധ്യമങ്ങളെ ഉപയോഗിച്ച്‌ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൻ: ഇന്ത്യ, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുതെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ സാമൂഹിക മാധ്യമ വിദഗ്ധന്‍ ഫിലിപ്പ്.എൻ.ഹൊവാർഡാണ് മുന്നറിയിപ്പ് നൽകിയത്. വൈദേശിക ഇടപെടലുകൾ സാമൂഹിക മാധ്യമങ്ങളിൽ സാധ്യമാകുന്നതിനെക്കുറിച്ച് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് അമേരിക്കൻ സെനറ്റിന്റെ ഇന്റലിജൻസ് കമ്മിറ്റി യോഗത്തിൽ ഫിലിപ്പ് വ്യക്തമാക്കി. 

അമേരിക്കയെ ലക്ഷ്യം വയ്‌ക്കുന്നത് പോലെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ റഷ്യ നോട്ടമിടുന്നുണ്ട്. ഇത്തരം ഇടപെടലുകൾ തടയാൻ ഈ രാജ്യങ്ങളിലെ മാധ്യമങ്ങളെ പരിശീലിപ്പിക്കണം. പ്രൊഫഷണൽ രീതിയിൽ മാധ്യമങ്ങൾ പ്രവർത്തിക്കാത്ത രാജ്യങ്ങളിൽ റഷ്യയുടെ ഇടപെടൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. ഇത്തരം രാജ്യങ്ങളിൽ മാധ്യമങ്ങളെ ഉപയോഗിച്ച് റഷ്യ അവിഹിത ഇടപെടലുകൾ നടത്താൻ സാധ്യതയുണ്ടെന്നും ഫിലിപ്പ് കൂട്ടിച്ചേർത്തു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് സെനറ്റിലെ അംഗങ്ങൾ സംശയങ്ങൾ ചോദിച്ചെങ്കിലും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഫിലിപ്പ് തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com