ആധാര്‍ വിലാസം പുതുക്കല്‍ എളുപ്പമാകുന്നു; രേഖകളില്ലാത്തവര്‍ക്ക് രഹസ്യ പിന്‍ നമ്പര്‍ ഉപയോഗിക്കാം 

നിശ്ചിത രേഖകള്‍ കൈവശമില്ലാത്തവര്‍ക്കു രഹസ്യ പിന്‍ നമ്പര്‍ ഉപയോഗിച്ചു വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്
ആധാര്‍ വിലാസം പുതുക്കല്‍ എളുപ്പമാകുന്നു; രേഖകളില്ലാത്തവര്‍ക്ക് രഹസ്യ പിന്‍ നമ്പര്‍ ഉപയോഗിക്കാം 

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിലാസം എളുപ്പത്തില്‍ പുതുക്കാനുള്ള സംവിധാനവുമായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി (യു.ഐ.ഡി.എ.ഐ). നിശ്ചിത രേഖകള്‍ കൈവശമില്ലാത്തവര്‍ക്കു രഹസ്യ പിന്‍ നമ്പര്‍ ഉപയോഗിച്ചു വിലാസം അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് അടുത്ത ഏപ്രില്‍ മുതല്‍ നടപ്പാക്കുന്നത്. ജനുവരി മുതല്‍ ഇതിന് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കംകുറിക്കും.

വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക്, രജിസ്റ്റര്‍ ചെയ്ത വാടകകരാര്‍, വിവാഹസര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ 35രേഖകളില്‍ ഏതെങ്കിലുമുണ്ടെങ്കില്‍ മാത്രമാണ് നിലവില്‍ വിലാസം പുതുക്കാന്‍ കഴിയുക. എന്നാല്‍ ജോലിയാവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പോകുമ്പോഴും വാടകയ്ക്ക് താമസിക്കുമ്പോഴും വിലാസം മാറ്റാനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ വരുത്താന്‍ യു.ഐ.ഡി.എ.ഐ ശ്രമിക്കുന്നത്. 

രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് വിലാസം മാറ്റാനുള്ള അപേക്ഷ നല്‍കിയാല്‍ ഒരു രഹസ്യ പിന്‍ നമ്പര്‍ അടങ്ങുന്ന കത്ത് ആധാര്‍ അതോറിറ്റിയില്‍ നിന്ന് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി വിലാസം പുതുക്കാമെന്നതാണ് പുതിയ സംവിധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com