അത് ഞങ്ങളുടെ പിഴ; ആധാര്‍ സഹായ നമ്പര്‍ മൊബൈലുകളില്‍ പ്രത്യക്ഷപ്പെട്ടതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍

സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി(യു.ഐ.ഡി.എ.ഐ)യുടെ സഹായ നമ്പര്‍ ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്തു ഗൂഗിള്‍
അത് ഞങ്ങളുടെ പിഴ; ആധാര്‍ സഹായ നമ്പര്‍ മൊബൈലുകളില്‍ പ്രത്യക്ഷപ്പെട്ടതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍


ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി(യു.ഐ.ഡി.എ.ഐ)യുടെ സഹായ നമ്പര്‍ ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്തു ഗൂ
ഗിള്‍. ആധാര്‍ സഹായ നമ്പറായ 1800-300-1947 എന്ന നമ്പര്‍ ഫോണുകളില്‍ നല്‍കിയത് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമല്ലെന്നും ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറിലെ പിഴവാണെന്നും ഗൂഗിള്‍ വ്യക്തമാക്കി. 

ആന്‍ഡ്രോയിഡ് സെറ്റപ്പ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറായ 112 എന്നതിന് പകരം കോഡിങിലെ അശ്രദ്ധകാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടുകായിരുന്നുവെന്ന് ഗൂഗിള്‍ വ്യക്തമാക്കി. 2014മുതല്‍ രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ ഈ നമ്പര്‍ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. 

ജിമെയിലിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഐഫോണിലേക്ക് മാറ്റിയ ഫോണുകളിലും ഈ നമ്പര്‍ ഉള്‍പ്പെട്ടിരിക്കാമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.  സഹായ നമ്പര്‍ തങ്ങളുടെ അറിവോടെയല്ല ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് നേരത്തെ ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ട്രായി മേധാവിയുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍ പ്രസിദ്ധീകരിച്ചത് വിവാദമായതിന് പിന്നാലെയാണ് ആധാര്‍ സഹായ നമ്പര്‍ ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടത് വാര്‍ത്തകളില്‍ നിറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com