തിരക്കുള്ള റോഡില്‍ പട്ടാപ്പകല്‍ കൊള്ളയടി: വ്യവസായിക്ക് നഷ്ടപ്പെട്ടത് 70 ലക്ഷം

ഡല്‍ഹിയില്‍ തിരക്കുള്ള റോഡില്‍ തോക്ക് ചൂണ്ടി മോഷണം.
തിരക്കുള്ള റോഡില്‍ പട്ടാപ്പകല്‍ കൊള്ളയടി: വ്യവസായിക്ക് നഷ്ടപ്പെട്ടത് 70 ലക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരക്കുള്ള റോഡില്‍ തോക്ക് ചൂണ്ടി മോഷണം. പട്ടാപകല്‍ ഡല്‍ഹിയിലെ ഫ്‌ലൈ ഓവറില്‍ വെച്ചായിരുന്നു സംഭവം. കൊള്ളയുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

40കാരനായ കാശിഷ് ബന്‍സാലാണ് കൊള്ളയടിക്കപ്പെട്ടത്. വീട്ടില്‍ നിന്ന് ഗുഡ്ഗാവില്‍ പോകുന്ന വഴിയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് പേര്‍ കാശിഷ് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിലുണ്ടായ പണമാണ് ഇവര്‍ കൊള്ളയടിച്ചത്.

വ്യവസായിക്ക് പരിചയമുള്ള ആളാണ് കൊള്ളക്ക് പിന്നിലെന്നാണ് സംശയം. കാറില്‍ പണമുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് ഇവര്‍ എത്തിയത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com