പൗരത്വപ്പട്ടിക: പുറത്തായവരുടെ കൂട്ടത്തില്‍ അസം മുന്‍ മുഖ്യമന്ത്രിയും

വിവാദമായ അസം ദേശീയ പൗരത്വപ്പട്ടികയുടെ അന്തിമ  കരടില്‍ നിന്നും പുറത്തായവരുടെ കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും
പൗരത്വപ്പട്ടിക: പുറത്തായവരുടെ കൂട്ടത്തില്‍ അസം മുന്‍ മുഖ്യമന്ത്രിയും

ഗുവാഹത്തി: വിവാദമായ അസം ദേശീയ പൗരത്വപ്പട്ടികയുടെ അന്തിമ  കരടില്‍ നിന്നും പുറത്തായവരുടെ കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും. അസമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സൈദ അന്‍വാറ തൈമൂറാണ് പട്ടികയില്‍ നിന്ന് പുറത്തായത്. രാജ്യത്ത് മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ മുസ്‌ലിം സ്ത്രീകൂടിയാണ് ഇവര്‍. 

1980 ഡിസംബര്‍ ആറുമുതല്‍ 1981 ജൂണ്‍ 30 വരെയാണ് സൈറ മുഖ്യമന്ത്രിയായത്. തന്റെ പേര് പട്ടികയിലില്ലാത്തത് വലിയ ദുഃഖമുണ്ടാക്കിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അസുഖബാധിതയായ സൈദ ഇപ്പോള്‍ മകനൊപ്പം ആസ്‌ട്രേലിയയിലാണ് താമസം.

മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹ്മദിന്റെ സഹോദരന്‍ ഇക്രമുദീന്‍ അലിയുടയും കുടുംബത്തിന്റെയും പേരുകളും പട്ടികയിലില്ല. 40 ലക്ഷം പേരെയാണ് ദേശീയ പരത്വപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ജനതയെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com