പാന്‍ മസാല നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കാത്തതിനു ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
പാന്‍ മസാല നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മധുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കാത്തതിനു ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വെള്ളിയാഴ്ച മഥുരയിലെ സപോഹയിലായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പര്‍ദേസിയാണ് ആക്രമണത്തിനു ഇരയായത്. 

പര്‍ദേസി കടയില്‍നിന്നും വാങ്ങിയ പാന്‍മസാല നല്‍കാന്‍  രാജു, രാഹുല്‍ ഠാക്കൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പര്‍ദേസി ഇതിനു വഴങ്ങിയില്ല. ഇതോടെ രാജുവും രാഹുലും ചേര്‍ന്ന് പര്‍ദേസിയുടെ ദേഹത്ത്  മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ  പര്‍ദേസി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com