സോണിയ പിന്‍വാങ്ങുമെന്ന് സൂചനകള്‍: പ്രിയങ്കയുടെ വരവിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവം, റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചനകള്‍
സോണിയ പിന്‍വാങ്ങുമെന്ന് സൂചനകള്‍: പ്രിയങ്കയുടെ വരവിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവം, റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും


ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. യുപിഎ അധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് മത്സരിച്ച് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്കിറങ്ങും എന്നാണ് സൂചനകള്‍. ആരോഗ്യസ്ഥിതി മോശമായ സോണിയ, ചിലപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയേക്കാം. അങ്ങനെയാണെങ്കില്‍ പ്രിയങ്കയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്നാല്‍ ഇതേപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടും റായ് ബറേലിയില്‍ സോണിയക്ക് വേണ്ടിയും പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയിരുന്നു. രാഹുലിനെ മാറ്റി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്കയെ കൊണ്ടുവരണമെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. 

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ ഗാന്ധി അമേഠിയില്‍ തന്നെ മത്സരിക്കുമെന്ന് തീരുമാനമായി. തുടര്‍ച്ചയായ നാലാം തവണയാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്. 2004ല്‍ ആയിരുന്നു രാഹുല്‍ ആദ്യമായി അമേഠിയില്‍ നിന്ന് ജനവിധി തേടിയത്. നെഹ്‌റു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായാണ് അമേഠി വിലയിരുത്തപ്പെടുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഇതുവരെ നാലുപേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നെഹ്‌റു കുടുംബാഗംങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com