'അതിന് തൊഴില്‍ വേണ്ടേ ?' ;സംവരണ പ്രക്ഷോഭകരോട് കേന്ദ്രമന്ത്രി ഗഡ്കരി

'അതിന് തൊഴില്‍ വേണ്ടേ ?' ;സംവരണ പ്രക്ഷോഭകരോട് കേന്ദ്രമന്ത്രി ഗഡ്കരി

സംവരണം നല്‍കി എന്നു വിചാരിക്കുക. പക്ഷേ ജോലി നല്‍കാനില്ലാത്ത സാഹചര്യമാണ് രാജ്യത്ത്. സര്‍ക്കാര്‍ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി : തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് മറാഠ പ്രക്ഷോഭകര്‍ സമരം ശക്തമാക്കിയിതിനിടെ, പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത് പോലെ നല്‍കാന്‍ തൊഴിലെവിടെ എന്നായിരുന്നു ഗഡ്കരിയുടെ ചോദ്യം. സംവരണം നല്‍കി എന്നു വിചാരിക്കുക. പക്ഷേ ജോലി നല്‍കാനില്ലാത്ത സാഹചര്യമാണ് രാജ്യത്ത്. ബാങ്കുകളില്‍ കംപ്യൂട്ടര്‍ സാങ്കേതികത വിദ്യയുടെ വരവോടെ തൊഴിലവസരങ്ങള്‍ ഇല്ലാതായി. സര്‍ക്കാര്‍ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴില്‍?. ഗഡ്കരി ചോദിച്ചു. 

പിന്നാക്കാവസ്ഥയും സംവരണ ആവശ്യവുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ അനുസരിച്ചാണ്. എല്ലാവരും പറയുന്നത് പിന്നാക്കക്കാരാണെന്നാണ്. ബിഹാറിലും മധ്യപ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. രാഷ്ട്രീയം പോലും നിയന്ത്രിക്കുന്നത് അവരാണ്. എന്നിട്ട് അവരും പറയുന്നത് പിന്നാക്കക്കാരാണെന്നാണ്'. ഗഡ്കരി പറഞ്ഞു. 

സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിലാണ് സംവരണം നടപ്പാക്കേണ്ടത്. പാവപ്പെട്ടവരെ തെരഞ്ഞെടുക്കുമ്പോള്‍ ജാതിയോ വിഭാഗമോ ഭാഷയോ പരിഗണിക്കരുത്. ഏതു മതത്തില്‍പ്പെട്ടവരാണെങ്കിലും അവരില്‍ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തിലുള്ള പാവങ്ങളില്‍ പാവങ്ങളെയാണ് പരിഗണിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ചിന്തയാണ് ഇക്കാര്യത്തിലുണ്ടാകേണ്ടതെന്നും ഗഡ്കരി പറഞ്ഞു.


മറാഠ സംവരണ പ്രശ്‌നത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് ഇടപെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനങ്ങള്‍ സാന്തരാകണം. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ സമയത്ത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com