ഡൽഹിയിൽ സ്ത്രീയെ അക്രമിച്ച് മോഷണം; മൊബൈൽ ഫോണും ആഭരണവും കവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

ഡൽഹിയിൽ സ്ത്രീയെ അക്രമിച്ച് മോഷണം; മൊബൈൽ ഫോണും ആഭരണവും കവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

രാജ്യ തലസ്ഥാനത്ത് സ്ത്രീയെ പിന്തുടര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീയെ പിന്തുടര്‍ന്ന് അക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചെറിയ റോഡിലൂടെ നടന്നുപോകുന്ന സ്ത്രീയെ പിന്തുടർന്നെത്തുന്ന ഒരാൾ സ്ത്രീയെ കഴുത്തിലൂടെ കൈയിട്ട് ആക്രമിച്ച് മൊബൈൽ ഫോണും ആഭരണവും കവര്‍ച്ച ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സംഭവം നടക്കുമ്പോൾ സഹായിക്കാൻ തയ്യാറാകാതെ ഒരാള്‍ മോട്ടോര്‍ ബൈക്കിൽ കടന്നുപോകുന്നതും വീഡിയോയിൽ ഉണ്ട്. അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്തുവീണ സ്ത്രീയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും അപഹരിച്ച് അക്രമി കടന്നുകളഞ്ഞു. കവര്‍ച്ച നടത്തിയ ആള്‍ കുറേദൂരം ഓടിയ ശേഷം കൂട്ടാളിയുടെ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും കാണാം. 

ഡൽഹി ശാരദയിലെ മാന്‍സരോവര്‍ പാര്‍ക്കിനടുത്ത് ജൂലായ് 29 നാണ് സംഭവം നടന്നതെന്നും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com