എസ്‌സി എസ്ടി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി;  ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല

എസ്‌സി എസ്ടി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഏകകണ്ഠമായി ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്
എസ്‌സി എസ്ടി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി;  ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല

ന്യൂഡല്‍ഹി: എസ്‌സി എസ്ടി നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഏകകണ്ഠമായി ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ഭരണഘടനയുടെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തെ ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് നിയമഊഭേദഗതി നടത്തിയത്.നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ഈ മാസം ഒമ്പതിന് ബന്ദിന് ആഹ്വാനം ചെയിതിരുന്നു. ദലിതര്‍ പ്രക്ഷോഭത്തിലേക്ക് കടക്കുംമുമ്പ് ബില്‍ പാസാക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം.  

എസ്‌സി എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കുമ്പോള്‍ അന്വേഷണശേഷമേ അറസ്റ്റ് പാടുള്ളൂ എന്നതടക്കം പല പുതിയ വ്യവസ്ഥകളും  സുപ്രീംകോടതി മുന്നോട്ടുവച്ചിരുന്നു. പട്ടികജാതി, വര്‍ഗ നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ ബന്ദിനാണ് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നത്. ഏപ്രില്‍ ബന്ദിലുണ്ടായ അതിക്രമങ്ങളില്‍ ഒമ്പതു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ദലിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് നിയമഭേദഗതി നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 

പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഭാവിയിലെ കോടതി ഇടപെടലില്‍നിന്ന് സംരക്ഷിക്കാനാണ് നിയമത്തെ ഒമ്പതാംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com