ഡല്‍ഹി കോളേജിന് സമീപം തലയില്ലാത്ത മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ് സ്‌റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തുന്നത്
ഡല്‍ഹി കോളേജിന് സമീപം തലയില്ലാത്ത മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍


ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിന് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ് സ്‌റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തുന്നത്. 

ബസ് സ്‌റ്റോപ്പില്‍ സംശയകരമായ നിലിയല്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കാണപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണഅടെത്തിയത്. പരിശോധനയില്‍ പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

28നും 30നും അകത്ത് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും വേര്‍പെടുത്തി  രണ്ടായി മുറിച്ച നിലയിലാണ്. മൃതദേഹത്തിന്റെ വിരലുകളും കൊത്തിനുറുക്കിയ നിലയിലാണ്. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം സബ്‌സി മാന്‍ഡി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com