റായ്പൂര്‍: ഗോശാലയില്‍ അടച്ചിട്ട 18 പശുക്കള്‍ ശ്വാസം മുട്ടി മരിച്ചു. ഛത്തീസ്ഗഡിലെ ബലോഡ ബസാര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാരായിരുന്നു പശുക്കളെ ഗോശാലയില്‍ അടച്ചിട്ടത്.
അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പശുക്കള്‍ കൃഷി നശിപ്പിച്ചതോടെ അവയെ നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ പൂട്ടിയിടുകയായിരുന്നു. ചിലതിനെ ഗോശാലയ്ക്ക് പുറത്ത് കെട്ടിയിടുകയും ചെയ്തു.
ഇവയ്ക്ക് തീറ്റ നല്‍കാന്‍ സാധിക്കാതെ വന്നതോടെ തുറസായ സ്ഥലത്ത് കെട്ടിയിട്ടിരുന്ന പശുക്കളെ പിന്നീട് അഴിച്ചു വിട്ടു. എന്നാല്‍ ഗോശാലയ്ക്കുള്ളില്‍ പൂട്ടിയിട്ടവയെ ആരും ശ്രദ്ധിച്ചില്ല. മുറിക്കുള്ളില്‍ നിന്നും രൂക്ഷ ഗന്ധം വന്നപ്പോഴാണ് പശുക്കള്‍ ചത്തതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ജനക് പ്രസാദ് പഠക് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ