ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; യുവതിയെ കഴുത്തുമുറിച്ച് കൊന്ന് ഭര്‍ത്താവ് പെട്ടിയിലാക്കി, മൃതദേഹം കനാലില്‍ എറിയാനുളള ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി 

ഭാര്യയുടെ കഴുത്ത് മുറിച്ച് കൊന്ന ഭര്‍ത്താവിനെ നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയം; യുവതിയെ കഴുത്തുമുറിച്ച് കൊന്ന് ഭര്‍ത്താവ് പെട്ടിയിലാക്കി, മൃതദേഹം കനാലില്‍ എറിയാനുളള ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി 

കര്‍ണാല്‍: പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു പെട്ടിയിലാക്കി. ഭാര്യയുടെ കഴുത്ത് മുറിച്ച് കൊന്ന ഭര്‍ത്താവിനെ നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയെ കൊന്ന് പെട്ടിയിലാക്കിയ മൃതദഹം വലിച്ചെറിയാന്‍ സൈക്കിളില്‍ പോകുന്നവഴിയാണ് പ്രതി വൈദ്‌നാഥ് പൊലീസ് പിടിയിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് കൈയോടെ പിടികൂടിയത്. പെട്ടി കനാലില്‍ എറിയുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

വൈദ്‌നാഥിന്റെ ഭാര്യ 26 വയസുളള രാസിദയാണ് കൊലപ്പെട്ടത്. പശ്ചിമബംഗാള്‍ സ്വദേശിയായ വൈദ്‌നാഥ് ജോലി തേടിയാണ് ഹരിയാനയില്‍ എത്തിയത്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com