ആര്‍എസ്എസിനെ കണ്ടുപഠിയ്ക്കു; പ്രവര്‍ത്തകര്‍ക്ക് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉപദേശം 

ആര്‍എസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ ഉപദേശം
ആര്‍എസ്എസിനെ കണ്ടുപഠിയ്ക്കു; പ്രവര്‍ത്തകര്‍ക്ക് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഉപദേശം 

ഭോപ്പാല്‍: ആര്‍എസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ ഉപദേശം. കസേരയെ ചൊല്ലി പ്രവര്‍ത്തകരുടെ ഇടയില്‍ തര്‍ക്കം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇടപെട്ട് മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദീപക് ബാബരിയയാണ് ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. 

വിദിഷയില്‍ നടന്ന സംഘടനായോഗത്തിനിടയിലാണ് ദീപക് ബാബരിയയുടെ ഉപദേശം. വിക്രം സിങ് ബാവര്‍ ബനയ്ക്ക് ഒഴികെ മറ്റെല്ലാ ജില്ലാ നേതാക്കള്‍ക്കും യോഗത്തില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. രാജകുടുംബത്തിലെ അംഗവും അടുത്ത മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന നേതാവുമായ വിക്രം സിങിന് കസേര നല്‍കാത്തത് ചോദ്യം ചെയ്ത് ചില നേതാക്കള്‍ രംഗത്തുവന്നു. ഇത് നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞുളള വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നയിച്ചു. ഇതില്‍ ഇടപെട്ടുകൊണ്ടാണ് ദീപക് ബാബരിയ വിവാദ പരാമര്‍ശം നടത്തിയത്. ആര്‍എസ്എസിന്റെ അച്ചടക്കം കണ്ടുപഠിയ്ക്കാന്‍ പറഞ്ഞ ദീപക് ബാബരിയ പിന്നിട് താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന ന്യായവാദവുമായി രംഗത്തുവരുകയും ചെയ്തു.

ചൈന യുദ്ധവേളയില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സമാനമായ പ്രസ്താവന നടത്തിയതായി ബാബരിയ മാധ്യമങ്ങളോട് ന്യായീകരിച്ചു. അച്ചടക്കമുളള ഒരു സംഘടനയെ പ്രകീര്‍ത്തിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com