കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു;  ആശുപത്രി പരിസരത്തേക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് 

കലെഞജരുടെ ആരോഗ്യനില ഗുരുതരമായി എന്നറിഞ്ഞതോടെ ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ വലിയ പ്രവാഹമാണ് ഉണ്ടാകുന്നത്.
കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു;  ആശുപത്രി പരിസരത്തേക്ക് ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് 

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരുന്ന് ശരീരത്തില്‍ കയറുന്നതില്‍ തടസ്സമാകുന്നത്. പുലര്‍ച്ചെ ഏഴ് മണിയോട് കൂടി മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നും വൈദ്യസംഘം വ്യക്തമാക്കി.

എന്നാല്‍ കലെഞജരുടെ ആരോഗ്യനില ഗുരുതരമായി എന്നറിഞ്ഞതോടെ ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ വലിയ പ്രവാഹമാണ് ഉണ്ടാകുന്നത്.  മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, രാഹുല്‍ ഗാന്ധി,്പിണറായി വിജയന്‍, കമല്‍ഹാസന്‍ തുടങ്ങിയവര്‍ നേരത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
 അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 28 ആം തിയതിയാണ് അദ്ദേഹത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com