സങ്കട കടലായി ആര്‍ത്തലച്ച് തമിഴ്‌നാട്;കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് കെഎസ്ആര്‍ടിസി
സങ്കട കടലായി ആര്‍ത്തലച്ച് തമിഴ്‌നാട്;കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് കെഎസ്ആര്‍ടിസി. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന ചെന്നൈയിലേക്ക് ബസുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നും തീരുമാനമായിട്ടുണ്ട്. 

സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണമുണ്ടാകും. 

കരുണാനിധിയുടെ മരണവാര്‍ത്തയറിഞ്ഞ് കാവേരി ആശുപത്രിയുടെ മുന്നില്‍ കൂടിയ ഡിഎംകെ അണികള്‍ വിലാപക്കടല്‍ തീര്‍ത്തു. 

ചെന്നൈ നഗരത്തില്‍ സുരക്ഷയ്ക്കായി വന്‍തോതില്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.ആശുപത്രിയില്‍ നിന്ന് കരുണാനിധിയുടെ ബന്ധുക്കളില്‍ പലരും നേരത്തേ മടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com