ത്രിവര്‍ണ പതാക പുതച്ച് കലൈഞ്ജര്‍ രാജാജി ഹാളില്‍; അവസാനമായി കാണാന്‍ ജനപ്രവാഹം

രാഷ്ട്രീയ, സാമൂഹ്യ മേഖലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ മുന്‍ മുഖ്യമന്തിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്
ത്രിവര്‍ണ പതാക പുതച്ച് കലൈഞ്ജര്‍ രാജാജി ഹാളില്‍; അവസാനമായി കാണാന്‍ ജനപ്രവാഹം

മറിന കടല്‍ക്കരയിലെ അണ്ണാ സമാധിക്ക് സമീപം സംസ്‌കരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള തര്‍ക്കം നിലനില്‍ക്കുന്നതിന് ഇടയില്‍ കലൈഞ്ജര്‍ കരുണാനിധിയുടെ ഭൗതീകശരീരം രാജാജി ഹാളില്‍ പൊതുദര്‍നത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹ്യ മേഖലങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ മുന്‍ മുഖ്യമന്തിക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്. 

തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവര്‍ രാജാജി ഹാളിലെത്തി കരുണാനിധിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. തമിഴ്‌നാടിന് തീരാനഷ്ടമാണ് കരുണാനിധിയുടെ മരണം എന്ന് പളനിസ്വാമി പറഞ്ഞു. 

ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കരുണാനിധിയുടെ ഭൗതീക ശരീരം സിഐടി കോളനിയിലെ കനിമൊഴിയുടെ വസതിയിലേക്ക് എത്തിച്ചിരുന്നു. കനിമൊഴിയുടെ വസതിക്ക് മുന്നില്‍ തിങ്ങി നിറഞ്ഞിരുന്ന ജനക്കൂട്ടത്തെ മാറ്റാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പ്രയോഗിക്കേണ്ടി വന്നു. 

ചൊവ്വാഴ്ച ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിന്‍, എം.കെ.അഴഗിരി, കനിമൊഴി എന്നിവര്‍ മുഖ്യമന്ത്രി പളനിസ്വാമിയെ കണ്ട് മറീന ബീച്ചിലെ അണ്ണാ സമാധിക്കടുത്ത് കരുണാനിധി സ്മാരകത്തിന് സ്ഥലം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആവശ്യം നിരസിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com