നെഹ്റു സ്വാർത്ഥനായിരുന്നു; ജി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു: ദലൈ ലാമ

മു​ഹ​മ്മ​ദ​ലി ജി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ വി​ഭ​ജി​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നെ​ന്ന് ദ​ലൈ​ലാ​മ
നെഹ്റു സ്വാർത്ഥനായിരുന്നു; ജി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു: ദലൈ ലാമ


ന്യൂ​ഡ​ൽ​ഹി: മു​ഹ​മ്മ​ദ​ലി ജി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ വി​ഭ​ജി​ക്ക​പ്പെ​ടി​ല്ലാ​യി​രു​ന്നെ​ന്ന് ടി​ബ​റ്റ​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ. ഗോ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. സ്വ​ത​ന്ത്ര്യ ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്വാ​ർ​ഥ​നാ​യ വ്യ​ക്തി​യാ​യി​രു​ന്നെ​ന്നും ദ​ലൈ​ലാ​മ കു​റ്റ​പ്പെ​ടു​ത്തി. 

ഫ്യൂ​ഡ​ൽ ഭ​ര​ണ​സം​വി​ധാ​ന​ത്തേ​ക്കാ​ൾ മി​ക​ച്ച​താ​ണ് ജ​നാ​ധി​പ​ത്യ സം​വി​ധാ​നം. അ​ത് ജ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കു​ന്നു. ഇ​ന്ത്യ​യി​ലേ​ക്കു നോ​ക്കൂ. ജി​ന്ന​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദം ന​ൽ​കു​ന്ന​തി​നോ​ട് ഗാ​ന്ധി​ജി​ക്കു താ​ത്പ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ നെ​ഹ്റു അ​ത് നി​ര​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണ​മെ​ന്ന സ്വാ​ർ​ഥ നി​ല​പാ​ടാ​ണ് നെ​ഹ്റു​വി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഗാ​ന്ധി​ജി, ജി​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​ന്നി​ച്ചു​നി​ൽ​ക്കു​മെ​ന്നും ക​രു​തി- ദ​ലൈ​ലാ​മ പ​റ​ഞ്ഞു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യ​പ്പെ​ട്ട നി​മി​ഷം ഏ​തെ​ന്ന ചോ​ദ്യ​ത്തി​ന് താ​ൻ ടി​ബ​റ്റി​ൽ​നി​ന്നു ത​ന്‍റെ അ​നു​യാ​യി​ക​ളു​മാ​യി ര​ക്ഷ​പ്പെ​ട്ട രാ​ത്രി​യെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി. പ​തി​നാ​റാം വ​യ​സി​ൽ ത​നി​ക്കു സ്വാ​ത​ന്ത്ര്യം ന​ഷ്ട​മാ​യി. 24-ാം വ​യ​സി​ൽ രാ​ജ്യ​വും. ചൈ​ന​യു​മാ​യു​ള്ള പ്ര​ശ്നം ഒ​രു ത​ര​ത്തി​ലും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​യി​ലാ​ണ് 1959 മാ​ർ​ച്ച് പ​തി​നേ​ഴി​ന് താ​ൻ അ​വി​ടെ​നി​ന്നു പോ​കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ത​ങ്ങ​ൾ യാ​ത്ര ചെ​യ്ത​തെ​ന്നും ദ​ലൈ​ലാ​മ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com